വടകര: കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം പ്രശസ്ത കഥാകൃത്തും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകന് ചരുവില്‍ നിര്‍വഹിച്ചു. പ്രൊഫ.കടത്തനാട്ട് നാരായണന് പുസ്തകം ഏറ്റുവാങ്ങി. വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആര്. ബാലറാം അധ്യക്ഷത വഹിച്ചു. സംസ്കാരത്തോട് ആഭിമുഖ്യമുളളതും പോരാട്ടവീര്യമുള്ളതുമായ രചനാരീതിയാണ് മാധവിയമ്മയുടേതെന്ന് അശോകന് ചരുവില്‍ പറഞ്ഞു.
കടത്തനാട്ട് മാധവിയമ്മ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മാധവിയമ്മ സ്മാരക കവിതാ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. മലപ്പുറം സ്വദേശികളായ കനിമൊഴിയും അല്‍ത്താഫും അവാര്‍ഡ് ഏറ്റുവാങ്ങി. മാനേജിംഗ് ട്രസ്റ്റി അനില്‍ ആയഞ്ചേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രൊഫ. സി.പി. അബൂബക്കര്‍ മാധവിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. അന്നപൂര്‍ണ, പുറന്തോടത്ത് ഗംഗാധരന്, ഡോ.എ.കെ. രാജന് എന്നിവര്‍ സംസാരിച്ചു. ഗോപി നാരായണന് സ്വാഗതവും എടയത്ത് ശ്രീധരന് നന്ദിയും പറഞ്ഞു.
നേരത്തെ നടന്ന കവിയരങ്ങ് വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. എ.കെ.പീതാംബരന്, മധു കടത്തനാട്, രമേശന് കല്ലേരി, ബിന്ദുമോള്‍ പി.എസ്, അപര്‍ണ ചിത്രകം, ശ്രീനി എടച്ചേരി, ഹരീഷ് പഞ്ചമി, സീന കെ.പി, ആര്.ജീവനി, സജീവന് ചെമ്മരത്തൂര്‍, ഗോപിനാഥ് മേമുണ്ട, രാജേഷ് പുതുശ്ശേരി, മിനിഷ കാനപ്പള്ളി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. കാനപ്പള്ളി ബാലകൃഷ്ണന് സ്വാഗതവും കെ.പി.ഗോപിനാഥ് നന്ദിയും പറഞ്ഞു. പി.കെ.കൃഷ്ണദാസ്, ജയന് നാരായണ നഗരം, അനില്‍ ആയഞ്ചേരി എന്നിവര്‍ മാധവിയമ്മയുടെ കവിതകള്‍ ആലപിച്ചു.