സ്വാതന്ത്യദിനം ആഘോഷിച്ച് വടകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി
വടകര: 78-ാം സ്വാതന്ത്ര്യ ദിനം വടകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അഞ്ചുവിളക്ക് ഗാന്ധി പ്രതിമയ്ക്ക് സമീപം പുഷ്പാർച്ചനയും, ഐക്യദാർഢ്യ പ്രതിജ്ഞയും സംഘടിപ്പിച്ചു. അഡ്വ. ഇ. നാരായണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് വി. കെ. പ്രേമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. സി. വത്സലൻ,സതീശൻ കുരിയാടി, പുറന്തോടത്ത്

സുകുമാരൻ, ടി. വി. സുധീർകുമാർ, ലത്തീഫ് കല്ലറയ്ക്കൽ, പി. എസ്. രഞ്ജിത്ത് കുമാർ, നടക്കൽ വിശ്വനാഥൻ, രഞ്ജിത്ത് കണ്ണൊത്ത്, ടി. പി. ശ്രീലേഷ് , ബിജുൽ ആയാടത്തിൽ, സതീശൻ. ടി. കെ, കെ. പി. നജീബ്, വേണുഗോപാൽ. എം, എൻ. കെ. രവീന്ദ്രൻ, മോഹനൻ കുരിയാടി. എന്നിവർ സംസാരിച്ചു.
തണൽ മൈൽസ്റ്റോൺ സ്പെഷ്യൽ സ്കൂൾ
മണിയൂർ: ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച്
തണൽ മൈൽ സ്റ്റോൺ സ്പെഷ്യൽ സ്കൂൾ മണിയൂർ. ചെയർമാൻ പി കെ അമ്മദ് പതാക ഉയർത്തി. പ്രിൻസിപ്പാൾ റിസറഷ്നി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹാഷിം,സുനിൽകുമാർ

അബ്ദുൾ ഹമീദ്, ഫെബിന, ജഷാദ്,അമയ, എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് പായസ വിതരണവും നടത്തി.
ആര്ടിഒ ഓഫീസിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വടകര: വടകര റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സനൽ വി. മണപ്പള്ളി പതാക ഉയർത്തി. അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ഇ.കെ. അജീഷ് ചടങ്ങിൽ ആർ. ടി. ഒ യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു.
എ.എം.വി.ഐ ഷാജൻ കെ പി ജീവനക്കാർക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. സുധീർ. കെ. ടി, ഷൈമ പി.കെ എന്നിവർ സംസാരിച്ച ചടങ്ങിൽ പുഷ്പാർച്ചനയും മധുര വിതരണവും നടന്നു.

പൂർവ്വ സൈനിക സേവാ പരിഷത്ത്
വടകര: അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത് വടകര താലൂക്ക് കമ്മിറ്റിയുടെയും, മാതൃ വിഭാഗമായ സൈന്യമാതൃശക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നു. റിട്ട.കമാൻഡർ ഉദയഭാനു

പതാക ഉയർത്തി.താലൂക്ക് പ്രസിഡണ്ട്,പി.പി.ശശിധരൻ,ജന സെക്രട്ടറി, കെ.ശശികുമാർ ട്രഷറർ,ഇ.പി രാജൻ, സൈന്യമാതൃശക്തി തലൂക്ക് പ്രസിഡണ്ട് സുഗത.പി.സി, ജന. സെക്രട്ടറി ശ്രീജ അശോക്, ലസിത രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മധുരപലഹാര വിതരണവും നടത്തി.
സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ
ഏറാമല: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ഏറാമല കുന്നുമ്മക്കര യുനിറ്റിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡണ്ട് എം.സി.രാജഗോപാലൻ ദേശീയ പതാക ഉയർത്തി. ജില്ലാ

ജോയിൻ്റ് സിക്രട്ടറി ടി.രമണി പ്രഭാഷണം നടത്തി. യൂനിറ്റ് സിക്രട്ടറി എം. ദാമോദരൻ സ്വാഗതം പറഞ്ഞു. വി.പി കുഞ്ഞിക്കണ്ണൻ, കെ.കെ രാജൻ (ജോയിൻ്റ് സിക്രട്ടറി) തുടങ്ങിയവർ സംസാരിച്ചു. എം.രാജൻ നന്ദി പറഞ്ഞു.

തനിമ റസിഡൻ്റ്സ് അസോസിയേഷൻ
വടകര: കുട്ടോത്ത് – പണിക്കോട്ടി റോഡ് തനിമ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ 78-ാമത് സ്വാതന്ത്ര്യ ദിനം ആചരിച്ചു. രാവിലെ സെക്രട്ടറി ടി.ബാലകൃഷൻ പതാക ഉയർത്തി. പി.പി. മുകുന്ദൻ സ്വാതത്ര്യ ദിന സന്ദേശം നൽകി. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാൻ ജാതി-മത – രാഷ്ട്രീയ ഭേദമെന്യെ എല്ലാവരും

ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തയ്യാറാകണമെന്നും, സ്വാർത്ഥത വെടിഞ്ഞ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷികളെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.പി. രാജു, കെ. പ്രമോദ് , കെ.പി. രവീന്ദ്രൻ , കെ. രമേശൻ, വി.പി. കുഞ്ഞി കണാരൻ, എം.വി.രാജൻ, പി.പി. ശാന്ത, പി.പി. റജിന തുടങ്ങിയവർ നേതൃത്വം കൊടുത്തു.

തുഞ്ചൻ സ്മാരക ലൈബ്രറി
വടകര: കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം ആചരിച്ചു. പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന സന്ദേശം , സ്വാതന്ത്ര്യസമൃതിസംഗമം, മധുര പലഹാര വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി

നടന്നു . ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണൻ പതാക ഉയർത്തി . ടി.കെ. ഇന്ദിര പരിപാടി ഉദ്ഘാടനം ചെയ്തു. സൈദ് കുറുന്തോടി , വി.ടി. ലെനിൻ , സി.വി.ലിഷ എന്നിവർ പ്രസംഗിച്ചു . ടി.പി.രാജീവൻ സ്വാഗതവും ഒ.എം.ഗീത നന്ദിയും പറഞ്ഞു.
എസ്ഡിപിഐ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വടകര: താഴെഅങ്ങാടി പാണ്ടികശാല 45-ാംവാർഡ് എസ്ഡിപിഐ കബറുംപുറം ബ്രാഞ്ച് പ്രസിഡൻറ് സവാദ് പതാക ഉയർത്തി. ഏഴുപത്തി ഏട്ടാം സ്വാതന്ത്ര്യദിനം നാം ആഘോഷിക്കുമ്പോൾ പോലും രാജ്യം ഇന്ന് ഭരിച്ചു കൊണ്ടിരിക്കുന്ന സർക്കാർ അന്യായമായി ജാമ്യം നിഷേധിച്ചു കൊണ്ട് ആയിരക്കണക്കിന് പൗരൻമാരെ രാജ്യത്തിന്റെ വിവിധ ജയിലറക്കുള്ളിൽ സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് മുന്നോട്ട് പോവുന്ന കാഴ്ചയാണ്

നാംകണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അംഗനവാടിവിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങി നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ മധുര പലഹാരവിധരണവും നടത്തി പരിപാടിക്ക് ബ്രാഞ്ച് സെക്രട്ടറി ഹാഷിദ് ഖാലിദ്,ട്രഷറർ ഷാജഹാൻ പി വി,ബ്രാഞ്ച് ജോയിന്റ് സെക്രട്ടറിമാരായ റസീന പി സ്, ഷെറീജ ടി കെ,ശബാന പി വി,സുനീർ ടി കെ, കബീർ പി, ഷക്കീർ പി എസ്,അഷ്ക്കർ ടി,നസീർ ബാലത്തി, ഷമീർ യു, സവാദ് പി കെ, ഷമീർ കെ, അക്ബർ യു എന്നിവർ പങ്കെടുത്തു.

വസന്തം റെസിഡൻസ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
വടകര: വസന്തം റെസിഡൻസ് അസോസിയേഷൻ ചോളം വയൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡൻറ് പി.ടി.കെ വിനയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ രാഘൂട്ടി പതാക ഉയർത്തി. സെക്രട്ടറി എൻ.കെ രാജീവൻ, ടി പി രതീഷ്, കെ

ദിനേശ്, ഡി.പി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സുബൈദര് റിട്ടേർഡ് സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുത്തലത്ത് നാസർ, ഡിപി അജയകുമാർ പ്രശാന്ത് മണി,രേഷ്മ രാജീവൻ, രഞ്ജിത്ത്, റീന അശോക്, പി കെ വത്സൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.