വടകര: ജനരോഷത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ കെ-റെയില്‍ പദ്ധതി വീണ്ടും നടപ്പാക്കാനുള്ള കേന്ദ്ര, കേരള സര്‍ക്കാരുകളുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയും ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഷഫീഖ് തറോപ്പൊയില്‍ അധ്യക്ഷത വഹിച്ചു. കെ.പി.രാധാകൃഷ്ണന്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി.എ.ബബീഷ്, മനോജ് ആവള, പി.എം.ഷുക്കൂര്‍, പി അബ്ദുല്‍ കരീം, പി.കെ.സനീഷ് എന്നിവര്‍ പ്രസംഗിച്ചു