വടകര: വടകരയില്‍ തെരുവ് നായകളുടെ അക്രമം തുടര്‍ക്കഥയായിട്ടും നിസ്സംഗത പുലര്‍ത്തുന്ന അധികാരികള്‍ക്കെതിരെ രോഷം ഉയരുന്നു. എസ്ഡിപിഐ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു .
കഴിഞ്ഞ ദിവസം മാത്രം പന്ത്രണ്ട് പേര്‍ക്കാണ് നായയുടെ കടിയേറ്റത്. നിരവധി തവണ പരാതി നല്‍കിയിട്ടും മുന്‍സിപ്പല്‍ അധികൃതര്‍ തുടരുന്ന മൗനം അപകടകരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് എസ്ഡിപിഐ നിയോജക മണ്ഡലം കമ്മിറ്റി അംഗം കെ.വി.പി ഷാജഹാന് പറഞ്ഞു. പ്രശ്നത്തിനു പരിഹാരം ഉണ്ടായില്ലങ്കില്‍ ചെയര്‍പേഴ്സണനെയും സെക്രട്ടറിയെയും തെരുവില്‍ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
എസ്ഡിപിഐ മുനിസിപ്പല്‍ സെക്രട്ടറി നിസാം പുത്തൂര്‍ അധ്യക്ഷത വഹിച്ചു, കൗണ്‍സിലര്‍ ഹക്കീം പി എസ് അഭിവാദ്യം ചെയ്തു. സവാദ് വടകര സ്വാഗതവും ഫിയാസ് ടി നന്ദിയും പറഞ്ഞു.