പുറമേരി: ചോമ്പാല ഉപജില്ലാ സ്കൂള്‍ കലോല്‍സവം 9,11,12,13 തിയ്യതികളില്‍ പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 292 ഇനങ്ങളിലായി 73 വിദ്യാലയങ്ങളില്‍ നിന്നുള്ള നാലായിരത്തോളം കലാ പ്രതിഭകള്‍ മാറ്റുരക്കും.
മുഴുവന്‍ രചനാ മല്‍സരങ്ങളും ഒമ്പതാം തിയ്യതി ശനിയാഴ്ച നടക്കും. 11, 12, 13 തിയ്യതികളില്‍ എട്ടു വേദികളിലായി കലാ മല്‍സരം നടക്കും. എട്ട് ഭാഷകളിലുള്ള മല്‍സരങ്ങളാണ് നടക്കുന്നത്. അത് കൊണ്ട് തന്നെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി , അറബി, സംസ്കൃതം, ഉറുദു, കന്നഡ, തമിഴ് ഭാഷകളില്‍ മേളം, ഉല്‍സവം എന്നര്‍ഥം വരുന്ന പദമാണ് വേദികള്‍ക്ക് നല്‍കിയത്. 11 ന് തിങ്കള്‍ രാവിലെ 10 ന് വടകര എംഎല്‍എ കെ.കെ.രമ കലോത്സവം ഉദ്ഘാടനം ചെയ്യും.
സംഗീതരംഗത്തെ യുവ പ്രതിഭയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അഭിരാമിന്റെ സംഗീത പരിപാടി ഉണ്ടാകും. സമാപന സമ്മേളനം നാദാപുരം എംഎല്‍എ ഇ.കെ.വിജയന് ഉദ്ഘാടനം ചെയ്യും
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ വി.കെ.ജ്യോതിലക്ഷ്മി, പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.സീന, എഇഒ
സ്വപ്ന ജൂലിയറ്റ്, ജനറല്‍ കണ്‍വീനര്‍ ഹേമലത തമ്പാട്ടി, ഹെഡ്മിസ്ട്രസ് കെ.ഷൈനി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.എം.ഗീത,
പബ്ലിസിറ്റി ചെയര്മാന്, കെ.എം.സമീര്‍, പബ്ലിസിറ്റി കണ്‍വീനര്‍ സി.വി.നൗഫല്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ എ.കെ.അബ്ദുല്ല, എച്ച്എം ഫോറം കണ്‍വീനര്‍ കിരണ്‍ലാല്‍, പി.ടി.എ പ്രസിഡണ്ട് കെ.കെ.രമേശന്, എന്‍.വി.എ.റഹ്മാന് എന്നിവര്‍ പങ്കെടുത്തു.