കല്പറ്റ: പാലക്കാട്ടെ പാതിരാ പരിശോധനയില്‍ പ്രതികരിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ മുറിയില്‍ വനിത പോലീസ് ഉദ്യോഗസ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പോലീസ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും വയനാട്ടില്‍ പ്രചാരണത്തിനെത്തുമെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു. നുണ പരിശോധനയ്ക്ക് ഞാന്‍ തയ്യാറാണെന്നും പക്ഷേ തന്നോടൊപ്പം മന്ത്രി എം.ബി.രാജേഷിനെയും എ.എ.റഹീമിനേയും കൂടി നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ തുടര്‍ച്ചയായി കളവ് പറയുകയാണെന്ന് ഗോവിന്ദന് രാവിലെ ആരോപിച്ചിരുന്നു. അതിന് മറുപടിയായാണ് രാഹുല്‍ പ്രതികരിച്ചത്.