വടകര: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കണക്കിലെടുത്ത് മുസ്ലിം ലീഗ് അടക്കാത്തെരു ശാഖപ്രവര്ത്തക സംഗമം സംഘടിപ്പിച്ചു. ചിട്ടയായ പ്രവര്‍ത്തനം സംബന്ധിച്ച് യോഗം ചര്‍ച്ച നടത്തി. മണ്ഡലം പ്രസിഡന്റ് എം.സി.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.കെ.സി റഷീദ് അധ്യക്ഷത വഹിച്ചു. വടകര മുനിസിപ്പാല്‍ ലീഗ് പ്രസിഡന്റ്
എന്‍.പി അബ്ദുള്ള ഹാജി, ജനറല്‍ സെക്രട്ടറി മാനസ കരീം, മക്ക അബ്ദുറഹിമാന്, റഫീക്ക് വടക്കയില്‍, പി.കെ.സി അബ്ദുറഹിമാന് ഹാജി, നമ്പൂരിക്കണ്ടി അബുബക്കര്‍ ഹാജി, ടി.പി മൊയ്തു, കരീം പുണ്ണാംക്കണ്ടി, അഫ്സല് പി. കെ. സി ഇക്ബാല്‍ കുളൂര്ക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.