എറണാകുളം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അണ്ടര്‍ 19 വോളിബോള്‍ മത്സരത്തില്‍ കോഴിക്കോട് ജില്ല ജേതാക്കളായി. കോലഞ്ചേരിയില്‍ നടന്ന അത്യന്തംവാശിയേറിയ കലാശപോരില്‍ കോട്ടയത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. ഒന്നാം സെറ്റ് 25-23 എന്ന നിലയില്‍ കോട്ടയം കരസ്ഥമാക്കിയപ്പോള്‍ അടുത്ത മൂന്ന് സെറ്റും നേടി കോഴിക്കോട് മിന്നും തിരിച്ചുവരവ് നടത്തി ജേതാക്കളാവുകയായിരുന്നു. രണ്ടാം സെറ്റ് 26-28 എന്ന നിലയിലും മൂന്നാം സെറ്റ് 21-25 എന്ന നിലയിലും നാലാം സെറ്റ് 17-25 എന്ന നിലയിലുമാണ് അവസാനിച്ചത്. ഹരീഷ്.കെ, മുഹമ്മദ്ഫര്‍ഹാന്‍, സംഗീതരാജ്, മുഹമ്മദ്സിനാന്‍, റിഷാന്, അനൈഖ്ഷാജി.ആര്.പി, അഭിഷേക്, സുബോദ്ചൗധരി, പ്രത്യുഷ്.പി.ആര്, ഫിദുല്ഹഖ്, ആനന്ദ്, ശിവസൂരൃ.വി.വി എന്നിവരാണ് കോഴിക്കോടിനു വേണ്ടി കളിച്ചത്. രാഗേഷ്.സി.ആര് കോച്ചും രതീഷ് അസി.കോച്ചും ബ്രജേഷ്കുമാര്‍ ടീം മാനേജറുമായി ടീമിന് നേതൃത്വം നല്കി. മൂന്നാം സ്ഥാനം തിരുവന്തപുരം കരസ്ഥമാക്കി.