വടകര: വടകരയില്‍ അധ്യാപകന് ആറംഗ സംഘത്തിന്റെ അക്രമത്തില്‍ ഗുരുതര പരിക്ക്. വടകര പുതിയ സ്റ്റാന്റിനു സമീപത്തെ ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂര്‍ ദാവൂദ് പി.മുഹമ്മദിനെയാണ് അക്രമിച്ചത്. പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് സംഭവം. സ്ഥാപനത്തില്‍ കയറി വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. വാരിയെല്ലുകള്‍ക്കും കണ്ണിനും മറ്റും ഗുരുതരമായി പരിക്കേറ്റ ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ടതിലെ വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന.