വടകര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കത്തിക്കയറിയ ട്രോളി വിവാദവുമായി ബന്ധപ്പെട്ട് വടകരയില്‍ ബാനര്‍. കള്ളപ്പണക്കാരന് ഈ നാടിന് നാണക്കേട് എന്നെഴുതിയ ബാനര്‍ ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിനു മുന്നിലാണ് ഉയര്‍ത്തിയിരിക്കുന്നത്. എസ്എഫ്ഐ വടകര ഏരിയാ കമ്മിറ്റിയുടെ പേരിലുള്ള ബാനര്‍ ബുധനാഴ്ച രാത്രിയാണ് എംപിയുടെ ഓഫീസ് ബോര്‍ഡിനു സമീപത്തായി കെട്ടിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾ പാലക്കാട്ട് ഹോട്ടലിൽ നീല ട്രോളി ബാഗുമായി പോകുന്ന ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടതിന് പിന്നാലെയാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് ബാനര്‍ കെട്ടി മടങ്ങുകയായിരുന്നു.