വടകര: പതിനായിരങ്ങളെ കുടിയിറക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരെ ചോറോട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു. നവംബര്‍ 10 ഞായറാഴ്ച വൈകുന്നേരം അണയാത്ത രോഷവുമായി പ്രതിഷേധ ജ്വാല തീര്‍ക്കും.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ 2020 മുതല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുന്ന പ്രദേശമാണ് ചോറോട്. 75 ഓളം വീടുകളാണ് പദ്ധതി വന്നാല്‍ ഈ പ്രദേശത്തു നിന്ന് ഇല്ലാതാവുക. ദേശീയപാതക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ തന്നെയാണ് സില്‍വര്‍ ലൈന്‍ പദ്ധതി മൂലം ദുരിതത്തിലാവുക. ഇനിയൊരു വിട്ടുവീഴ്ചക്കില്ലെന്ന ശക്തമായ സന്ദേശവുമായാണ് വീണ്ടും ഇന്നാട്ടുകാര് സമരസജ്ജരാവുന്നത്. പ്രതിഷേധ ജ്വാലക്ക് വിപുലമായ ഒരുക്കം നടത്താന്‍ യോഗം തീരുമാനിച്ചു.
ചെയര്മാന് സി.നിജിന്‍ അധ്യക്ഷത വഹിച്ചു. ഒ.കെ അശോകന്, കെ.ജയരാജന്, പവിത്രന് കക്കോക്കര, ആര്.കെ.രമേശ് ബാബു, ബാലകൃഷ്ണന് കൈനാട്ടി, മോളി ജയന്, സജിത രമേശന്, രതീശന് ചാലിയോട്ട്, എം.പി.ജയന്, സി.രമേശന്, ബിനോയ്.എം എന്നിവര്‍ സംസാരിച്ചു.