കടമേരി: ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ഈവനിംഗ് ഒപിയില്‍ ഡോക്ടറെ നിയമിക്കുക എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം. ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.
മിനി എംസിഎഫ് കെട്ടിടം സ്ഥാപിക്കുക, ഹരിത കര്‍മ സേനയുടെ വാഹനങ്ങളില്‍ ഡ്രൈവറെ നിയമിക്കുക, പ്രധാന ടൗണുകളില്‍ ശൗചാലയം സ്ഥാപിക്കുക, പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഡിവൈഎഫ്ഐ ഉന്നയിച്ചു. സമരം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി.കെ.അഖില്‍ ഉദ്ഘാടനം ചെയ്തു. രനീഷ് ടി കെ അധ്യക്ഷത വഹിച്ചു. വി.ടി.ബാലന്, മീത്തലെ കാട്ടില്‍ നാണു, ടി.പി.ദാമോദരന്‍, കെ.വി.ജയരാജന്, ശ്രീനിഷ്, അഖില്‍ ബാബു എന്നിവര്‍ സംസാരിച്ചു. കെ.ശ്രീജിലാല്‍ സ്വാഗതം പറഞ്ഞു.