കൊയിലാണ്ടി: പന്തലായനിയില്‍ വെള്ളിലാട്ട് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ കയറി ഉണ്ണികൃഷ്ണനെയും കുടുംബത്തിനെയും ആക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ സത്യാഗ്രഹ സമരം നടത്തി. അഡ്വ കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു. പി.രത്നവല്ലി, മഠത്തില്നാണു, പി.ടി.ഉമേന്ദ്രന്‍, സത്യനാഥന് മാടഞ്ചേരി, എം.എം.ശ്രീധരന്, അരുണ്‍ മണമല്‍, റാഷിദ് മുത്താമ്പി എന്നിവര്‍ സംസാരിച്ചു.
ഉണ്ണികൃഷ്ണനെയും കുടുംബത്തെയും വീട്ടി കയറി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്നു പേര്‍കെതിരെ കേസെടുത്തിട്ടുണ്ട്. മൂന്നാം പ്രതി പന്തലായനി അക്ലാരി അമലിനെ (19) ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.