വടകര:14 മാസമായി മുടങ്ങികിടക്കുന്ന മുഴുവന്‍ പെന്‍ഷനും വിതരണം ചെയ്യുക. ചികിത്സാ വിവാഹ ധനസഹായ ആനുകൂല്യങ്ങള്‍ കുടിശിക തീര്‍ത്തു നല്‍കുക, ക്ഷേമ പെന്‍ഷനുകള്‍ 5000 രൂപയായി പുനര്‍ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഡിസംബര്‍ നാലിന് സെക്രട്ടറിയേറ്റിലേക്കു നടക്കുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ ജനത കണ്‍സ്ട്രക്ഷന്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (എച്ച്എംഎസ്) കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് മനയത്ത് ചന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു. പി.എം.നാണു അധ്യക്ഷത വഹിച്ചു. കെ.കെ.കൃഷ്ണന്, ഭാസ്കരന് കൊഴുക്കല്ലൂര്‍, എം.പി.അജിത, ആര്.എം.ഗോപാലന്, കെ.പി.കുഞ്ഞിരാമന്, കെ രവീന്ദ്രന് ഷാജി വട്ടോളി, പ്രസാദ് വിലങ്ങില്‍, രഞ്ജിത് കാരാട്ട്, ഇ എം നാണു, ഒ എം രാധാകൃഷ്ണന്, ഗംഗാധരന് പാച്ചാക്കല്‍, വിജേഷ് ഇ കെ, കെ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.