തൊട്ടില്‍പാലം: ടൗണിലെ പഴയ കാല വ്യാപാരിയായിരുന്ന വള്ളില്‍ ഇബ്രാഹിം ഹാജി (86) അന്തരിച്ചു. കോതോട് നിസ്കാരപ്പള്ളി, തൊട്ടില്‍പാലം മഹല്ല് കമ്മറ്റി എന്നിവയുടെ ഭാരവാഹിയായിരുന്നു. മക്കള്‍: ഹാജറ (ജിദ്ദ), ലത്തിഫ് (വ്യാപാരി തൊട്ടില്‍പാലം), നസീമ, അയ്യുബ് (സ്റ്റേഷന് മാനേജര്‍ – ജിഎസ്എ. സണ്‍ എക്സ്പ്രസ് കുവൈത്ത്), അജ്മല്‍ (സ്റ്റേഷന് മാനേജര്‍ ടുര്ക്കിഷ് എയര്‍ലെന്‍സ് ദമാം). മരുമക്കള്‍: അഹമ്മദ് പാളയാട്ട് (സൗദി കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍), അബ്ദുറഹിമാന് (റിട്ട. പ്രൊഫസര്‍ പൊന്നാനി എംഇഎസ് കോളേജ്), മാണിക്കോത്ത് സൗദ (അധ്യാപിക പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്കൂള്‍), ഫൗസിയ (വയനാട്), ഷഫീന ( നരിപ്പറ്റ).