മേമുണ്ട: ചോല റസിഡൻ്റ് അസോസിയേഷൻ വയനാട് ദുരന്തത്തിൽ പെട്ടവർക്ക് സമാഹരിച്ച ഫണ്ട് കൈമാറി. കുറ്റ്യാടി എംഎൽഎ കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് അസോസിയേഷൻ പ്രസിഡണ്ട് എ.എം.പ്രകാശൻ 10000 രൂപയുടെ ചെക്ക് കൈമാറി. ചടങ്ങിൽ സെക്രട്ടറി

മനോജൻ കെ, ചന്ദ്രൻ കുളങ്ങരത്ത്, ശ്രീജ തട്ടാരി, പ്രകാശൻ വി കെ, സരോജ നെരോത്ത്, ശരത്ത് ടി എൻ, ശ്രീനിവാസൻ വി പി, അബ്ദുറഹിമാൻ ആര്യോട്ട്, ഷീജ ആര്യോട്ട്, പ്രഗിത്ത് പുതുക്കുട്ടി എന്നിവർ പങ്കെടുത്തു.