പതിയാരക്കര: സമ്പാദ്യക്കുടുക്കയിൽ കരുതി വെച്ച തുക മുഴുവൻ വയനാട് ദുരന്തബാധിതർക്ക് കൈമാറി പാലയാട് നമ്പർ വൺ എൽ പി സ്കൂൾ യുകെജി വിദ്യാർഥിനി
വേദാത്മിക വി എസ് മാതൃകയായി. തുക സ്കൂൾ അധ്യാപിക ഇ കെ സാബിറ ഏറ്റുവാങ്ങി. ചേണിയംപുറത്ത് വിപിന്റെയും ശില്പയുടെയും മകളാണ് വേദാത്മിക.