നാദാപുരംറോഡ്: മടപ്പള്ളി ഹയര്‍ സെക്കന്ററി സ്കൂള്‍ 1980-85 ബാച്ചിലെ വിദ്യാര്‍ഥിനി കൂട്ടായ്മയായ ‘ഒരു വട്ടം കൂടി’ യുടെ ആഭിമുഖ്യത്തില്‍ യുപി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് വിതരണം ചെയ്തു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലെ 805 വിദ്യാര്‍ഥികള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയത്.
പരിപാടിയുടെ ഉദ്ഘാടനവും കാര്‍ഡ് വിതരണവും കെ.കെ.രമ എംഎല്‍എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.മനോജന് അധ്യക്ഷത വഹിച്ചു. വസന്ത ഇ.കെ.സ്വാഗതവും ശോഭ ഇ.കെ. നന്ദിയും പറഞ്ഞു. എം.ബിന്ദു, ഗീത ടി.കെ, സവിത പി.കെ, ഷമിള കെ.കെ., മുസനാസര്, ജലപ്രഭ എന്നിവര്‍ സംസാരിച്ചു.