വടകര: വടകര നഗരസഭ വാർഡ് 3 ൽ കുളങ്ങരത്ത് സ്ഥലം വാങ്ങി നിർമ്മിച്ച സെന്റർ നമ്പർ 28 അങ്കണവാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു നിർവഹിച്ചു. വടകര നഗരസഭയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 84 അങ്കണവാടികൾ ആണ് നിലവിലുള്ളത് ഇതിൽ 57 ബിൽഡിങ്ങുകൾ സ്വന്തമായുള്ളതും ബാക്കി വരുന്നവ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നവയുമാണ് . സ്വന്തമായി
ബിൽഡിങ്ങുകൾ ഉള്ള അങ്കണവാടികൾ എല്ലാം തന്നെ ക്രാഡിൽ അംഗനവാടികൾ ആക്കി മാറ്റുന്ന പ്രവർത്തനവും നഗരസഭയുടെ ഭാഗമായി നടന്നുവരികയാണ്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾ ഒക്കെ തന്നെ സ്വന്തം കെട്ടിടത്തിലേക്ക് മാറണമെങ്കിൽ ബിൽഡിങ്ങുകൾ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം പ്രദേശത്തെ നാട്ടുകാർ നഗരസഭയ്ക്ക് വിട്ടുതരികയാണെങ്കിൽ ബിൽഡിങ്ങുകൾ എടുക്കാനുള്ള ഫണ്ട് നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി വരുന്നുണ്ട്. തീർത്തും ബേബി ഫ്രണ്ട്ലി എന്ന നിലയിലാണ് ക്രാഡിൽ അംഗനവാടികൾ ആക്കിക്കൊണ്ട് നഗരസഭ ചെയ്തുവരുന്നത്. അംഗണവാടികളിലെ കുട്ടികൾക്ക് മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും പോഷകസമൃദ്ധമായ അനുപൂരകാ പോഷകാഹാരം വിതരണം ചെയ്യാനും നെറ്റ് സീറോ കാർബൺ പദ്ധതി ഏറ്റെടുത്ത കേരളത്തിലെ ആദ്യ നഗരസഭയായ വടകര കാർബൺ ബഹർഗമനം കുറക്കാൻ ആവശ്യമായ രീതിയിൽ അടുപ്പുകളും പാത്രങ്ങളും വിതരണം ചെയ്തു കഴിഞ്ഞിട്ടുമുണ്ട്. വീട്ടുമുറ്റത്തെ പൂന്തോട്ടം എന്നറിയപ്പെടുന്ന അങ്കണവാടികൾക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ട്
നഗരസഭ മുമ്പോട്ട് പോകുമ്പോൾ കുളങ്ങരത്ത് പ്രദേശത്തുകാർ വലിയ ആഘോഷമാക്കി മാറ്റി കൊണ്ട് സെന്റർ നമ്പർ 28ന്റെ ഉദ്ഘാടനത്തെ മാറ്റി അങ്കണവാടികളിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ നിലവിലുള്ള കുട്ടികൾക്ക് വേണ്ടി കളി കോപ്പുകൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷനായി. ചടങ്ങിൽ സ്വാഗതം ആശംസിച്ചുകൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സജീവ് കുമാറും രാജിത പതേരി, എ പി പ്രജിത വാർഡ് കൗൺസിലർ കെ നിഷ പ്രദേശത്തെ രാഷ്ട്രീയപാർട്ടി നേതാക്കന്മാരായ കെ സി പവിത്രൻ, എംസി ഇബ്രാഹിം ,എ വി രാജൻ കെ, പ്രകാശൻ കെ , സുനിൽ കുളങ്ങരത്ത് സുധീർ , അങ്കണവാടി വർക്കർ ചിത്ര വെൽഫെയർകമ്മിറ്റി കൺവീനർ കെ വിജയൻ എന്നിവരും സംസാരിച്ചു. റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ ജിതിൻ നാഥ് സംസാരിച്ചു. ചടങ്ങിൽ ഓവർസിയർ ലജീഷ് നന്ദി പറഞ്ഞു.