നാദാപുരം: തൂണേരി വിവേകാനന്ദ സേവകേന്ദ്രം ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംഘപരിവാര്‍ സംഘടനകളെ എതിര്‍ക്കുകയും അവഗണിക്കുകയും ചെയ്തിരുന്ന കാലം അവസാനിച്ചെന്നും തൂണേരിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നിട്ടുള്ള സേവപ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും
അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. കല-കായിക-സാംസ്കാരിക-സാന്ത്വന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ സേവ സമിതിയാണ് സ്വന്തമായി കെട്ടിടം നിര്‍മിച്ച് നാടിന് സമര്‍പിച്ചത്.ആതുരസേവന മേഖലയില്‍ സാന്ത്വനപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് സേവാഭാരതി ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ സേവാകേന്ദ്രം സെക്രട്ടറി സി.വി.സനീഷ് അധ്യക്ഷത
വഹിച്ചു.നാദാപുരം ഖണ്ഡ് സംഘചാലക് സി ബാബു, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രവി, വി.എം.സുധീഷ്, കെ.കെ.സുരേന്ദ്രന്, വി.എം.വിനീഷ്, ശ്രീനില രഞ്ജിത്ത്, വീവ സനീഷ്, പ്രഗിന് പ്രകാശ്, അഭിനവ് കെ പി, പ്രജൂണ്‍ ടി വി, സിബിന് പി എന്നിവര്‍ സംസാരിച്ചു.