തൊട്ടില്‍പാലം: കോഴിക്കോട് ജില്ലയിലെ ചാത്തങ്കോട്ടുനടയുടെ അടുത്തു നില്ക്കുന്ന വയനാട് ജില്ലയിലെ കോറോത്ത് ടൗണില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി എത്തിയപ്പോള്‍ കുറ്റ്യാടിക്കാരുടെ സാന്നിധ്യം ആവേശം പര്‍ന്നു. വോട്ടില്ലെങ്കിലും കാണാനും കേള്‍ക്കാനും നിരവധി പേരാണ് ചുരം കയറിയത്.
തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ പ്രിയങ്കഗാന്ധിക്ക് സ്ത്രീകളടക്കമുള്ള വന്‍ജനാവലി വരവേല്പ് നല്കി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച അവരെ പൊതുസമ്മേളന വേദിയിലേക്ക് ആനയിച്ചു. ടി.സിദ്ദിഖ് എംഎല്‍എ, എഐസിസി വക്താവ് ഷമാ മുഹമ്മദ്, കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ സംബന്ധിച്ചു.
വയനാടിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഇന്നാടിന് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്ന് അവര്‍ പറഞ്ഞു. വയനാടന്‍ ജനത തങ്ങളോട് കാണിക്കുന്ന സ്നഹത്തിന് താന്‍ കടപ്പെട്ടിരുക്കുന്നു. ഒരമ്മയായും സഹോദരിയായും മകളായും ഞാന്‍ ഇവിടെ ഉണ്ടാവും,
വയനാടിന്റെ വികസന സ്വപ്നങ്ങള്‍ യഥാര്‍ഥ്യമാക്കണം. ദുരിതമനുഭവിച്ച വയനാട്ടിലെ ജനതയെ സഹായിക്കുന്ന ഒരു നടപടിയും മോദി സര്‍ക്കാറില്‍ നിന്നു ഉണ്ടായില്ല. കര്‍ഷകരുടെ പ്രശ്നങ്ങളോ തൊഴിലില്ലായ്മ പരിഹരിക്കാനോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വയനാടിനോടൊപ്പം വിലങ്ങാട് പ്രദേശവാസികള്‍ അനുഭവിച്ച പ്രയാസങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയൊക്കെ പരിഹരിക്കാനാവശ്യമായ നടപടികള്‍ വേണ്ടതുണ്ട്-അവര്‍ പറഞ്ഞു. കോറോം ടൗണില്‍ കനത്ത മഴയായിരുന്നെങ്കിലും നൂറ് കണക്കിനാളുകളാണ് പ്രിയങ്കയെ കാണാനെത്തിയത്. പലരും നേരത്തെ തന്നെ ടൗണില്‍ സ്ഥലം പിടിച്ചിരുന്നു.
-ആനന്ദന് എലിയാറ