തൊട്ടില്‍പ്പാലം: കുണ്ടുതോട് പാറയുള്ള പറമ്പത്ത് ബാലന് (72) അന്തരിച്ചു. 1972 മുതല്‍ കര്‍ഷക തൊഴിലാളി യൂണിയന്റെയും കെഎസ്വൈഎഫിന്റെയും പ്രവര്‍ത്തകനായിരുന്നു. കെഎസ്കെടിയു ഏരിയാ കമ്മറ്റി അംഗം, കാവിലുംപാറ പഞ്ചായത്ത് സെക്രട്ടറി, സിപിഎം കാവിലുംപാറ ലോക്കല്‍ കമ്മറ്റി അംഗം , കുണ്ടുതോട് ലോക്കല്‍ കമ്മറ്റി അംഗം, കാവിലുംപാറ സര്‍വ്വീസ് സഹകരണ ബേങ്ക് ജീവനക്കാരന് എന്നീ നിലകളില്‍പ്രവര്‍ത്തിച്ചു.
തോട്ടക്കാട് മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ബീന. മക്കള്‍: ഷിബിന്‍ ലാല്‍, ബബിലാല്
മരുമക്കള്‍: ജെസ്, പ്രിഷ. സഹോദരങ്ങള്‍: പരേതനായ കണാരന്, മന്ദി, ചിരുതൈ, മാതു, ജാനു, ചന്ദ്രന്.