കൈവേലി: നരിപ്പറ്റയിലും പരിസര പ്രദേശത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താവുള്ള കൊല്ലി പാറയുള്ള പറമ്പത്ത് കുമാരന് (85) അന്തരിച്ചു. ഭാര്യ: മാതു. മക്കള്‍: കെ.പി.രാധ (അംഗനവാടി വര്‍ക്കര്‍, സിപിഎം അറക്കലപ്പൊയില് ബ്രാഞ്ച് കമിറ്റി അംഗം, മഹിളാ അസോസിയേഷന് തിനൂര് വില്ലേജ് പ്രസി.), പി.പി. പവിത്രന് (ഡ്രൈവര്‍ കൈവേലി). മരുമക്കള്‍: കെ.പി.നാണു (കൈപ്പുറം), റീന (സിപിഎം താവുള്ള കൊല്ലി ബ്രാഞ്ച് അംഗം, അംഗനവാടി വര്‍ക്കര്‍ എടോനി). സഞ്ചയനം ബുധനാഴ്ച.
കലാ സാംസ്കാരിക രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ താവുള്ളകൊല്ലി ഉദയകലാ സമിതിക്കും വായനശാലക്കും തുടക്കം കുറിച്ചു.
കൊടിയ ചൂഷണങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ നിരവധി നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. താവുള്ള കൊല്ലി ദേശാഭിമാനി എജന്റുകൂടിയാണ് കുമാരന്.