കുന്നുമ്മൽ: വയനാട്ടിലെ ദൂരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനികർക്ക് ബിഗ് സല്യൂട്ട് നൽകി സ്വാതന്ത്ര ദിനമാഘോഷിച്ചു. കുന്നുമ്മൽ 12-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകിയ പരിപാടി ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺ. ട്രഷറർ എലിയാറ ആനന്ദൻ അധ്യക്ഷത
വഹിച്ചു. ജമാൽ മോകേരി, ടി. അബ്ദുൾമജീദ്, ഒ വനജ, വി.പി. മൊയ്തു,ബീന എലിയാറ,എടത്തിൽ ദാമോദരൻ, ഒ. പി. ഗംഗാധരൻ, കെ.പി അമ്മത്, കുറ്റിയിൽ കൃഷ്ണൻ,റാഷീദ് വട്ടോളി, ഒ കുമാരൻ, കല്ലേരി മൊയ്തു, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, മമ്മു.സി. കെ. ഒ.പി. ഹംസ എന്നിവർ പ്രസംഗിച്ചു. ഡി.സി.സി. സെക്രട്ടറി പതാക ഉയർത്തി.