Friday, May 2, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എല്ലാ ഗ്രാമപഞ്ചായത്തിലും ആയുർവേദ ചികിത്സ എളുപ്പം ലഭ്യമാക്കാൻ നടപടി: മന്ത്രി ശശീന്ദ്രൻ

November 3, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

കോഴിക്കോട്: ദേശീയതലത്തിൽ തന്നെ ആയുർവേദത്തിന്റെ പ്രാധാന്യം വർദ്ധിച്ചുവരുന്ന
വർത്തമാന കാലത്ത് എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആയുർവേദ ചികിത്സ ജനങ്ങൾക്ക് എളുപ്പം ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായുള്ള
ശില്പശാലയും ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികളുടെ സമാപനവും കോഴിക്കോട് ഭട്ട് റോഡിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദം പഠിക്കാൻ ലഭിച്ച കാലങ്ങളിലെ ഓർമ്മകളും മന്ത്രി പങ്കുവെച്ചു. പരിപാടിയിൽ മുതിർന്ന ആയുർവേദ ചികിത്സകനും
വിരമിച്ച സീനിയർ മെഡിക്കൽ ഓഫീസറുമായ ഡോ. കെ ചാത്തുവിനെ മന്ത്രി ആദരിച്ചു.  വിവിധ മത്സര പരിപാടികളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ശിൽപ്പശാലയിൽ ‘ആയുർവേദ പഥ്യാഹാരം’ എന്ന വിഷയത്തിൽ ഡോ. ഷൈജു ഒല്ലാങ്കോടും (മാവൂർ ഗവ. ആയുർവേദ ഡിസ്പെൻസറി) ‘ആയുർവേദ സ്റ്റാർട്ടപ്പുകൾ-ഭാവി
സംരംഭകർക്കുള്ള അവസരങ്ങളും സ്വാധീനങ്ങളും’ എന്ന വിഷയത്തിൽ ധാത്രിഫാർമസ്യൂട്ടിക്കൽ എംഡി ഡോ. സജികുമാറും ക്ലാസ്സുകൾ നയിച്ചു.
ആയുർവേദ ഡോക്ടർമാർ, വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആയുർവേദ ഡിഎംഒ ഡോ. എസ് ശ്രീലത,  ഹോമിയോ ഡിഎംഒ ഡോ. കവിത പുരുഷോത്തമൻ, കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ശുഭശ്രീ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി സി കവിത, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് വി എസ് സോണിയ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് റീജ മനോജ്, നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അനീന പി ത്യാഗരാജ്
എന്നിവർ സംസാരിച്ചു.

RECOMMENDED NEWS

ടി.സി.ഗോപാലന്‍ മാസ്റ്റര്‍ക്ക് നാടിന്റെ സ്മരണാഞ്ജലി

ടി.സി.ഗോപാലന്‍ മാസ്റ്റര്‍ക്ക് നാടിന്റെ സ്മരണാഞ്ജലി

3 months ago

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണം: ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു

4 months ago
സംസ്ഥാനത്ത് കനത്ത മഴ; എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

5 months ago

മന്തരത്തൂരിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal