കക്കട്ടില്‍: ജനറല്‍ മെഡിസിന്, ഓങ്കോളജി, ഗൈനക്കോളജി, ഓര്‍ത്തോ വിഭാഗങ്ങളിലായി ആശ്രയ ചാരിറ്റബള്‍ ട്രസ്റ്റും ഉള്ളിയേരി മെഡിക്കല്‍ കോളേജും സംയുക്തമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കക്കട്ടില്‍ നടത്തിയ ക്യാമ്പില്‍ നൂറുകണക്കിന് രോഗികള്‍ പരിശോധനക്കെത്തി.
നാദാപുരം ഡിവൈഎസ്പി പി.പ്രമോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിര്‍ധന രോഗികള്‍ക്കുള്ള സൗജന്യ മരുന്നു വിതരണോദ്ഘാടനം
കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലമായി കക്കട്ടില്‍ സേവനമനുഷ്ടിക്കുന്ന ഡോ.പി. നാണുവിനെ
ചടങ്ങില്‍ ആദരിച്ചു. പി. വിജയന് പൊന്നാട അണിയിച്ചു. എന്‍.പി.രാജന് ഡോക്ടര്‍ക്ക് ഉപഹാരം നല്കി.
കെ ബാബു രഘുരാജ് അധ്യക്ഷത വഹിച്ചു. വി.പി.കൃഷ്ണന്, രാജഗോപാലന്‍ കാറപ്പറ്റ, കൃഷ്ണ വിദ്യാസാഗര്‍, സേതുരാജ് (സിഇഒ ഉള്ളിയേരി മെഡിക്കല്‍ കോളജ്, ഡോ.നിതിന്‍രാജ് (ഓങ്കോളജി), പി.കെ.സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.