അഴിയൂര്‍: സിപിഎം 24-ാം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ആവേശോജ്വലതുടക്കം. ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ ഇ.എം.ദയാനന്ദന് നഗറില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.പി.രാമകൃഷ്ണന് ഉദ്ഘാനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രതിനിധികളുടെ പ്രകടനവും പുഷ്പാര്‍ച്ചനയും നടന്നു. ഇ.കെ.നാരായണന് പ്രതിനിധി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. പുണ്യ, വൈഷ്ണവി എന്നിവര്‍ പതാക ഗാനം ആലപിച്ചു. വിപി ഗോപാലകൃഷ്ണന് രക്തസാക്ഷി പ്രമേയവും കെ.പി.ഗിരിജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.ബാലകൃഷ്ണന്, അബ്ദുള്‍ അസീസ് കോറോത്ത്, വിജില അമ്പലത്തില്‍, കെ.ഭഗീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എന്‍.ബാലകൃഷ്ണന് പ്രമേയ കമ്മറ്റി കണ്‍വീനറായും എ.പി.വിജയന് മിന്ട്സ് കമ്മറ്റി കണ്‍വീനറായും വി.ജിനീഷ് ക്രഡന്‍ഷ്യല്‍ കമ്മറ്റി കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. ജില്ലാ സെക്രട്ടറി പി.മോഹനന്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി.ഭാസ്കരന്, കെ.കെ.ദിനേശന്, എം.മെഹബൂബ്, കെ.കെ.മഹമൂദ്, പി.കെ.മുകുന്ദന് തുടങ്ങിയവര്‍ സമ്മേളത്തില്‍ പങ്കെടുക്കുന്നു. സ്വാഗത സംഘം കണ്‍വീനര്‍ എം.പി.ബാബു സ്വാഗതം പറഞ്ഞു.
സമ്മേളനം ഞായറാഴ്ച ചുവപ്പ് സേന മാര്‍ച്ചോടെയും ബഹുജന റാലിയോടെയും സമാപിക്കും. ചോമ്പാല്‍ മിനിസ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണന് നഗറില്‍ പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പി.മോഹനന്, കെ.കെ.ദിനേശന്, പ്രീത കൂത്തുപറമ്പ് തുടങ്ങിയവര്‍ സംസാരിക്കും.