വില്യാപ്പള്ളി: രാഷ്ട്രീയ മഹിള ജനത വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രവര്‍ത്തക ക്യാമ്പ് മേമുണ്ടയില്‍ നടത്തുവാന്‍ തീരുമാനിച്ചു. നവംബര്‍ 24 ന് നടക്കുന്ന ക്യാമ്പ് വിജയിപ്പിക്കുന്നതിനു സ്വാഗത സംഘം രൂപീകരിച്ചു. ഇതിനു വേണ്ടി ചേര്‍ന്ന യോഗം ആര്‍ജെഡി ജില്ല കമ്മിറ്റി അംഗം ആയാടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ മഹിള ജനത പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.എം.സിന്ധു അധ്യക്ഷത വഹിച്ചു. വിനോദ്
ചെറിയത്ത്, എ.പി. അമര്‍നാഥ്, സവിത പാലയാട്ട്, മലയില്‍ ബാലകൃഷ്ണന്, വി. ബാലകൃഷ്ണന്, മുണ്ടോളി രവി, രാജീവന്, വി.സി.റീജ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.കെ.സിമി (ചെയര്മാന്), ഒ.എം.സിന്ധു (കണ്‍വീനര്‍), കെ. ഷൈന (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.