ഓര്‍ക്കാട്ടേരി: മുയിപ്ര തോണിത്തലക്കല്-കുരിക്കിലാട് റോഡിലെ നൊച്ചാട്ട് താഴെ വരെയുള്ള തെരുവുവിളക്കുകള്‍ തകരാറുകള്‍ പരിഹരിച്ച് കത്താനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് മുയിപ്ര പടിഞ്ഞാറ് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രഭാത സവാരിക്ക് നിരവധി പേര് ആശ്രയിക്കുന്ന റോഡാണിത്. മുള്ളന്‍പന്നിയുടേയും കാട്ടുപന്നിയുടെയും ശല്യവും ഈ പ്രദേശത്ത് അടുത്ത കാലങ്ങളിലായി കൂടി വരികയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
എടയത്ത് ശിവദാസിന്റെ വീട്ടല്‍ നടന്ന കൂട്ടായ്മ ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി മുയിപ്ര യൂനിറ്റ് പ്രസിഡന്റ് പി.കെ.നാണു അധ്യക്ഷത വഹിച്ചു. പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി അംഗം ചാമയില്‍ രാജന്, പുത്തലത്ത് ദാമോദരന്‍, ഗിരീശന് ആര്.എം എന്നിവര്‍ സംസാരിച്ചു.