വടകര: തിരുവള്ളൂർ കണ്ണമ്പത്ത്കരയിൽ പുതുതായി നിർമ്മിച്ച മുസ്ലിം ലീഗ് ശാഖ ഓഫീസിന്റെ ഉദ്ഘാടനം മൂന്നാം തിയ്യതി ഞായറാഴ്ച പാണക്കാട് സയ്യദ് ഹമീദ് അലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ്, ബാഡ്മിൻറൺ കോർട്ട്, പാലിയേറ്റീവ് കെയർ
സെൻറർ എന്നിവ ഉൾപ്പെടുന്ന കെട്ടിട സമുച്ചയമാണ് നാടിന് സമർപ്പിക്കുന്നത്.
വൈകിട്ട് മൂന്നിന് നടക്കുന്ന വനിതാ സംഗമത്തിൽ ഫാത്തിമ തഹ്ലിയ, എ.ആമിന എന്നിവർ പങ്കെടുക്കും. ആറുമണിക്ക് പൊതുസമ്മേളനത്തിൽ കെ.എം.ഷാജി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ മുഖ്യാതിഥിയായി മുൻ എംപി കെ.മുരളീധരൻ പങ്കെടുക്കും. ഉമ്മർ പാണ്ടിക ശാല, പാറക്കൽ അബ്ദുല്ല, മിസ്ഹബ് കീഴരിയൂർ, നൊച്ചാട് കുഞ്ഞബ്ദുള്ള, പി കെ

നവാസ്, റഷീദ് വെങ്ങളം തുടങ്ങിയവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ എം.പി.ഫൈസൽ, ചെയർമാൻ വി പി അഹമ്മദ് ഹാജി, പി.കെ.യൂസഫ്, സക്കീം ഇ. കെ, അസ്മർ വി പി, ഷാനവാസ് സി.കെ, അബ്ദുറഹിമാൻ പിടി തുടങ്ങിയവർ പങ്കെടുത്തു.