തൊട്ടില്‍പാലം: തടഞ്ഞു വെച്ച ക്ഷാമാശ്വാസ കുടിശിക വിതരണം ചെയ്യുക, പെന്ഷന് പരിഷ്കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്എസ്പിഎ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി തൊട്ടില്‍പ്പാലം ട്രഷറിക്ക് മുമ്പില്‍ ധര്‍ണ നടത്തി.
ജില്ലാ ജോ. സെക്രട്ടറി ബി.പി.സത്യനാഥന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.വി.വിനോദന്‍ അധ്യക്ഷത വഹിച്ചു. വിവിധ നേതാക്കളായ കെ.ടി.രാജന്, കെ.കെ.പ്രദ്യുമന്യന്, വി.പി.സര്‍വോത്തമന്‍, കെ.പി.പത്മനാഭന്, വി.പി.മൊയ്തു, വി.പി.കുമാരന്, കെ.രാജന്, കെ.പി. മോഹന്‍ദാസ്, പി.സത്യന്, കെ.എസ്.ജോഷി പ്രസംഗിച്ചു.