വട്ടോളി: കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രം മുന്‍ ജീവനക്കാരനും അമ്പലക്കുളങ്ങര ശ്രീ പാര്‍വ്വതി പരമേശ്വര ക്ഷേത്രം ഓഫീസ് സെക്രട്ടറിയും പൊതു പ്രവര്‍ത്തകനുമായ കുന്നുമ്മല്‍ ക്ഷേത്രത്തിന് സമീപത്തെ അരീക്കല്‍ ജനാര്‍ദ്ദനക്കുറുപ്പിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു.
വാര്‍ഡ് മെമ്പര്‍ വനജ ഒതയോത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഗോപിദാസ്, ബിജെപി. സംസ്ഥാന കമ്മിറ്റി അംഗം എം.എം.രാധാകൃഷ്ണന്, ആര്.പി.വിനോദന്‍ (ആര്‍ജെഡി), കെ.ആര്.ബിജു (കുന്നുമ്മല്‍ ക്ഷേത്രം), അനന്തന് കുനിയില്‍ (അമ്പലക്കുളങ്ങര ക്ഷേത്രം), അജിന് എന്നിവര്‍ അനുസ്മരിച്ചു.