പയ്യോളി: ഇരിങ്ങല്‍ റെയില്‍വെ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ഡവലപ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (വെള്ളി) വൈകിട്ട് നാലിന് ബഹുജന ധര്‍ണ നടത്തും. കോവിഡ് കാലത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കിയതോടെയാണ് ഇരിങ്ങലില്‍ നിര്‍ത്തുന്ന ട്രെയിനുകളുടെ എണ്ണത്തില്‍ കുറവ് വന്നത്. മുമ്പ് പാസഞ്ചറായി ഓടിയ മിക്ക ട്രെയിനുകളും കോവിഡിന് ശേഷം എക്സപ്രസുകളായി മാറിയതോടെ ഇരിങ്ങല്‍ അവഗണിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ കോഴിക്കോട് ഭാഗത്തേക്ക് വൈകീട്ട് 4.12 ന് എത്തുന്ന കണ്ണൂര്‍ – ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍, വൈകീട്ട്6.22 ന് എത്തുന്നകണ്ണൂര്-ഷൊര്‍ണൂര്‍ മെമു എന്നിവയും കണ്ണൂര്‍ ഭാഗത്തേക്ക് രാവിലെ 7.32 നുള്ളമെമുവും ഉച്ചക്ക് 2.59 ന്കണ്ണൂരിലേക്കുള്ള പാസഞ്ചറുമടക്കം നാല് ട്രെയിനുകള്ക്കേ ഇരിങ്ങലില്‍ സ്റ്റോപ്പുള്ളൂ. മുമ്പ് നിര്‍ത്തിയിരുന്ന രാവിലെ 6.57 നുള്ള കോയമ്പത്തൂര്‍ എക്സപ്രസിനും തിരിച്ച് വൈകീട്ട് ഏഴ് മണിക്ക് കണ്ണുരേക്കു പോകുന്ന ട്രെയിനിനുംസ്റ്റോപ്പ്വേണമെന്നാണ് യാത്രക്കാര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇതോടൊപ്പം രാവിലെ ഒമ്പതിനുള്ള കോഴിക്കോട് എക്സ്പ്രസ്, രാവിലെ 10.15ന് കണ്ണൂരിലേക്കുള്ള ട്രെയിന്‍ എന്നിവക്കും സ്റ്റോപ്പ് അനുവദിക്കണം. കൂടാതെ പ്ലാറ്റ് ഫോമിന്റെ ഉയരക്കുറവും ഉന്നയിക്കുകയാണ്. യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രൂപത്തിലാണ് പ്ലാറ്റ്ഫോമിന്റെ ഘടന.തറനിരപ്പില്‍ നിന്നുള്ളപ്ലാറ്റ് ഫോം ഉയര്‍ത്തിയാല്‍ മാത്രമെ യാത്രക്കാര്‍ക്ക് സുഖമായി ഇറങ്ങാനും കയറാനും സാധിക്കുകയുള്ളൂ. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ന് ബഹുജന ധര്‍ണ നടക്കുന്നത്.