നാദാപുരം: ജീവന് രക്ഷാമരുന്നുകളുടെ വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ശാസ്ത്രസാഹിത്യ പരിഷത് നാദാപുരം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാച്ചിയില്‍ പ്രതിഷേധ മാര്‍ച്ചും വിശദീകരണ യോഗവും നടത്തി.
ഡോ.കെ.ഭാസ്കരന് പരിപാടി ഉദ്ഘാടനം ചെയ്തു. പി.കെ.അശോകന് അധ്യക്ഷത വഹിച്ചു. റിനീഷ് വിലാതപുരം, ഇ.ടി. വത്സലന്‍ എന്നിവര്‍ സംസാരിച്ചു. കെ. ശശിധരന് സ്വാഗതവും അനില്‍കുമാര്‍ പേരടി നന്ദിയും പറഞ്ഞു. കെ.ടി.കെ.ചാന്ദിനി, വി.കെ.വനജ, എന്‍.ടി.ഹരിദാസന്, ടി.ലീന, എ.കെ.പീതാംബരന് എന്നിവര്‍ നേതൃത്വം നല്കി.