കോഴിക്കോട്: നഗരത്തില്‍ എക്സൈസ് നടത്തിയ പരിശോധയില്‍ 220 ഗ്രാം മെത്താംഫിറ്റാമിനുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. മലപ്പുറം മാറാക്കര എടവക്കത്ത് വീട്ടില്‍ ലിബിലു സനാസ് (22),മലപ്പുറം കഞ്ഞിപ്പുര പുളിവെട്ടിപ്പറമ്പില്‍ വീട്ടില്‍ അജ്മല്‍ പി പി (25), മലപ്പുറം കരിപ്പോള് കാഞ്ഞിരപ്പലന്‍ വീട്ടില്‍ കെ.പി മുനവീര്‍ (24)എന്നിവരാണ് പിടിയിലായത്,
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പ്രജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു പ്രതികള്‍. വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പാര്‍ട്ടിയില്‍ എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ടി.ഷിജുമോന്, കോഴിക്കോട് ഐബി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എന്‍.റിമേഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) മാരായ പി.കെ.അനില്‍കുമാര്‍, കെ.പ്രവീണ്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പി.വിപിന്‍, എന്‍.ജെ.സന്ദീപ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.അഖില്‍ദാസ്, വി.സച്ചിന്‍ദാസ്, ഇ.പ്രവീണ്‍, എ.സാവിഷ്, മുഹമ്മദ് അബ്ദുള്‍ റൗഫ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രബീഷ് എന്നിവരും ഉണ്ടായിരുന്നു.