നാദാപുരം: നിയോജകമണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി തെരഞ്ഞെടുപ്പും മരണപെട്ട വ്യാപാരിയുടെ കുടുംബത്തിനുള്ള ഫണ്ട് വിതരണവും നാദാപുരം വ്യാപാരഭവനില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി ഉദ്ഘാടനവും വിതരണവും നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കണേക്കല്‍ അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കവൂര് ജലീല്‍ സ്വാഗതവും സെക്രട്ടറി ഹാരിസ് മാതോട്ടത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രെഷറര്‍ തടത്തില്‍ എബ്രഹാം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങില്‍ എ.വി.എം. കബീര്‍, അബ്ദുസലാം വടകര, ഏരത് ഇക്ബാല്‍, ബാബു കൈലാസ്, ഗംഗദരന്‍ നായര്‍, ഷംസു കമ്മന, സിദ്ധീഖ് കുപ്പേരി, ടി.പി. ഇബ്രാഹിം, ചന്ദ്രന് തൊട്ടില് പാലം, ഒ. പ്രേമന് വളയം, അസീസ് പി.പി. വാണിമേല്‍, ലത്തീഫ് പാറക്കടവ്, അജേഷ് എടച്ചേരി, റഹീം കൊറോത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പുതിയ ഭാരവാഹികളായി കണേക്കല്‍ അബ്ബാസ് (പ്രസിഡന്റ്), ദിനേശന് കല്ലാച്ചി (സെക്രട്ടറി), തടത്തില്‍ എബ്രഹാം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.