നാദാപുരം: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന അരൂണ്ട ഒറ്റത്താണി പാലം ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് സിപിഎം കുറുവന്തേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. വി.ദാമു മാസ്റ്റര്‍ നഗറില്‍ കൂടത്താം കണ്ടി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.കുമാരന്, കെ.പി.മഹിജ, ഇ.പി.നിജിലേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.പി.കുമാരന് സെക്രട്ടറിയായി 12 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.