വടകര: ബസില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം തിരികെ നല്കി ബസ് ജീവനക്കാര്‍. ഇവരുടെ മാതൃകാപ്രവര്‍ത്തനം അഭിനന്ദനം പിടിച്ചുപറ്റി. മണിയൂര്‍-തലശ്ശേരി റൂട്ടിലോടുന്ന മൂകാംബിക ബസില്‍ നിന്നാണ് സ്വര്‍ണ ബ്രേസ്ലെറ്റ് കളഞ്ഞുകിട്ടിയത്.
ബസ് ജീവനക്കാരായ മിഥുന്, ഗോകുല്‍, സായന്ത് എന്നിവര്‍ ആഭരണം വടകര പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. ഇക്കാര്യം വാട്സാപ്പ് ഗ്രൂപ്പുകളില്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉടമ ധനിഷ പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് അറിയിച്ചതിനുസരിച്ച് ബസ് ജീവനക്കാര്‍ സ്റ്റേഷനിലെത്തി എസ്ഐ ബഷീറിന്റെ സാന്നിധ്യത്തില്‍ ധനിഷക്ക് ബ്രേസ്ലെറ്റ് കൈമാറുകയായിരുന്നു. മണിയൂര്‍ സ്വദേശിയായ ധനിഷ മാഹിയില്‍ വിദ്യാര്‍ഥിയാണ്. യാത്രക്കിടയില്‍ ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടുപോവുകയായിരുന്നു. മാതൃകാപ്രവര്‍ത്തനം നടത്തിയ ബസ് ജീവനക്കാരെ എസ്ഐയും മറ്റുള്ളവരും അഭിനന്ദിച്ചു.