നാദാപുരം: റോഡിലെ വാരിക്കുഴിയിലിരുന്ന് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയിലെ കുഴിയില്‍ കുത്തിയിരുന്ന പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ വാഴയും നട്ടു. ആഴ്ചകളായി റോഡില്‍ വാരിക്കുഴി രൂപപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അഖില്‍ നാളോംകണ്ടി, വി എം വിനീഷ്, സി ടി കെ ബാബു, ലീബേഷ്, ബിജീഷ് എന്നിവര്‍ സംസാരിച്ചു
നാദാപുരം മേഖലയില്‍ ഉദ്ഘാടനങ്ങള്‍ക്കായി എത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കടന്ന് പോയതിന് ശേഷമാണ് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരെത്തിയത്. മന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് റോഡിലുടനീളം പോലീസ് സേനയെ വിന്യസിച്ചിരുന്നു. പ്രതിഷേധക്കാരെ പോലീസ് റോഡില്‍ നിന്ന് നീക്കി.