നാദാപുരം: നാദാപുരം ഗവ.ആശുപത്രിയുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന കള്ളപ്രചരണത്തിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ നാളെ (ബുധന്‍) ബഹുജന ധര്‍ണ നടക്കും.
ആശുപത്രിയെ തകര്‍ക്കുന്ന ഉദ്യോഗസ്ഥ ഗൂഢാലോചന അവസാനിപ്പിക്കുക, ബ്ലോക്ക് പ്രസിഡന്റിനും എച്ച്എംസി അംഗങ്ങള്‍ക്കുമെതിരെ കള്ളക്കേസ് കൊടുത്ത ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുക, 24 മണിക്കൂര്‍ ലാബ് പ്രവര്‍ത്തനമെന്ന എച്ച്എംസി തീരുമാനം നടപ്പിലാക്കാത്ത സൂപ്രണ്ടിന്റെ നടപടിയില്‍ പ്രതിഷേധിക്കുക, സ്വകാര്യ ലാബുകളെ സഹായിക്കുന്ന ജീവനക്കാരുടെ നടപടി അവസാനിപ്പിക്കുക, അഡ്മിഷന് നടത്താതെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. ആശുപത്രി പരിസരത്ത് നടക്കുന്ന സമരം സിപിഎം ഏരിയ സെക്രട്ടറി പി.പി.ചാത്തു ഉദ്ഘാടനം ചെയ്യും.