നാദാപുരം: പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (PBCA) നാദാപുരം ഏരിയാ സമ്മേളനം നാദാപുരത്ത് മഹാകവി മോയിൻ കുട്ടി വൈദ്യർ അക്കാദമി ഹാളിൽ നടന്നു. ഏരിയാ പ്രസിഡന്റ് അഞ്ചരക്കണ്ടി രാജൻ പതാക ഉയർത്തി. സംഘടനയുടെ സെക്രട്ടറി പി.പി സജീവൻ സ്വാഗതം പറഞ്ഞു. സമ്മേളനം പി.ബി.സി.എ സംസ്ഥാന ജനറൽ

സെക്രട്ടറി കെ.പ്രദീപൻ ഉദ്ഘാടനം ചെയ്തു.തൂണേരി ബാലൻ,ഷൺമുഖൻ,റസാഖ്,രാജീവൻ ,വിതോഷ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പറമ്പത്ത് അശോകൻ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി ഷാജി.കെ.എം (പ്രസിഡന്റ്)രാജീവൻ.എം.കെ (സെക്രട്ടറി)16 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.