വടകര: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചോമ്പാല ശാഖയുടെ കീഴിൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിച്ചുവരുന്ന എടിഎം കൗണ്ടർ കാര്യക്ഷമമല്ലെന്ന് പരാതി ഉയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ രണ്ടുതവണ മാത്രമാണ് ഇതിന്റെ പ്രവർത്തനം നടന്നത്. പണം എടുക്കാൻ വരുന്നവർ മടങ്ങി പോകേണ്ട സ്ഥിതി. സെൻട്രൽ ബാങ്ക് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് എടിഎം കൗണ്ടർ. പണം ലഭിക്കാത്തതിനാൽ അക്കൗണ്ട് ഉടമകൾ പണത്തിനായി
ബാങ്കിൽ വരുന്നതോടെ ഇവിടെ തിരക്ക് വർധിച്ചിട്ടുണ്ട്. കൊച്ചിയിലെ റീജിയണൽ ഓഫീസുമായി പലതവണ ബന്ധപ്പെട്ടിട്ടും എടിഎം തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല. ബാങ്ക് അധികൃതരോട് കാര്യം പറഞ്ഞുവെങ്കിലും ഒന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.