വടകര: ഡിഎ വിതരണം ചെയ്യുക, കലക്ഷന്‍ ബത്ത അവസാനിപ്പിക്കുക, മുഴുവന്‍ ബസുകളിലും ക്ലീനര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വടകര താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഒക്ടോബര്‍ 30ന് നടത്താനിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ഡിഎ രണ്ടു ഘടുക്കളായി വിതരണം ചെയ്യാമെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ആദ്യ ഗഡു 2024 ഡിസംബര്‍ ഒന്നു മുതലും രണ്ടാം ഗഡു 2025 ഫെബ്രുവരി ഒന്നു മുതലും വിതരണം ചെയ്യും. കലക്ഷന്‍ ബത്ത അവസാനിപ്പിക്കണമെന്നും മുഴുവന്‍ ബസുകളിലും ക്ലീനര്‍മാരെ നിയമിക്കണമെന്ന മുന്‍ തീരുമാനം നടപ്പിലാക്കാനും തീരുമാനിച്ചു.
യോഗത്തില്‍ ഉടമസ്ഥാ സംഘത്തെ പ്രതിനിധീകരിച്ച് എ.പി.ഹരിദാസന്, ഇ.കെ.കുഞ്ഞമ്മദ്, ഇ.ജിജു കുമാ, എം കെ ഗോപാലന്, തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ.സതീശന്, എം.ബാലകൃഷ്ണന്, സേതുമാധവന്, വിനോദ് ചെറിയത്ത്, പി.സജീവ് കുമാര്‍, വി.പി.മജീദ്, കെ.പ്രകാശന് എന്നിവര്‍ പങ്കെടുത്തു.