വടകര: പുതുപ്പണത്ത് വീട് കുത്തി തുറന്ന് അതിക്രമിച്ചുകയറി ആറു പവന് താലിമാല കവര്‍ന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
തത്തമ്മ ഫിറോസ് എന്നറിയപ്പെടുന്ന പയ്യോളി ഇരിങ്ങല്‍ സ്വദേശി താരേമ്മല്‍ ഫിറോസിനെയാണ് (42) വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ നല്‍കിയത്. 30ന് ഉച്ചക്ക് 12 മണിക്ക് മുന്‍പായി പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കണം.
കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. പുതുപ്പണം സിദ്ധാന്ത പുരം ക്ഷേത്രത്തിനു സമീപമുള്ള ആറാട്ട് പുരക്കല്‍ ജാനകിയുടെ വീട്ടിലാണ്
കവര്‍ച്ച നടന്നത്. ഈ വീട്ടിലെ പരിശോധനയും സ്വര്‍ണാഭരണം കണ്ടെത്താനടക്കമുള്ള നടപടി ക്രമങ്ങളും പോലീസിന് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. മറ്റു നിരവധി കേസുകളിലും പ്രതിയാണ് ഫിറോസ്. കവര്‍ച്ചക്ക് ശേഷം തമിഴ്നാട്ടിലെ തേനിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അന്വേഷണത്തിനൊടുവിലാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാന്‍സാഫ് സ്ക്വാഡും വടകര പോലീസും ചേര്‍ന്ന് പിടികൂടിയത്.















