വടകര: വ്രത ശുദ്ധിക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് എങ്ങും ചെറിയ പെരുന്നാള്‍ ആഘോഷം. കടുത്ത വേനല്‍ച്ചൂടിന്റെ പരീക്ഷണങ്ങളെ മറി കടന്നാണ് ഇത്തവണ
വിശ്വാസികള്‍ റംസാന്‍ വ്രതം പൂര്‍ത്തിയാക്കിയത്. പുത്തനുടുപ്പ് ധരിച്ചും നറുമണം പൂശിയും എത്തിയവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചു. ഈദുഗാഹുകളും മസ്ജിദുകളും പെരുന്നാള്‍ നമസ്‌കാരത്തിന് വേദിയായി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അഴിയൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഈദ് ഗാഹിന് റിയാസ് സ്വലാഹി തളിപ്പറമ്പും അണ്ടി കമ്പനി ഐഡിയല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുഹ് യുദ്ധിനും അഞ്ചാംപീടിക ജുമാ മസ്ജിദില്‍ സ്വാലിഹ്‌ഫൈസി, ഹാജിയാര്‍ പള്ളിയില്‍ ബഷീര്‍ ബാഖവി, ചുങ്കം ടൗണ്‍ രിഫായ്മസ്ജിദ് ഇസ്മായില്‍, റഹ്മാനിയ്യ മസ്ജിദ് റെയില്‍വേ സ്റ്റേഷന്‍ നഈം ഹുദവി, കീരിത്തോട് ശാദുലി മസ്ജിദ് മുബശ്ശിര്‍ ഫൈസി, ആസ്യ റോഡ്ബഹ്‌റുന്നൂര്‍ മസ്ജിദ് ജംഷിദ് ഹുദവി എന്നിവരും നേതൃത്വം നല്‍കി.















