
വടകര: നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി വടകരയില്‍ കേന്ദ്ര സേനയും പോലീസും റൂട്ട് മാര്‍ച്ച് നടത്തി. ജനങ്ങള്‍ക്ക് സമാധാനപരമായും ഭയവും കൂടാതെ വോട്ട് രേഖപ്പെടുത്താന്‍ സാഹചര്യവും ആത്മവിശ്വാസവും
ഒരുക്കുന്നതിന്റെ ഭാഗമായാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. കേന്ദ്ര സേനയായ ബിഎസ്എഫും പോലീസും റൂട്ട്മാര്‍ച്ചില്‍ ചുവട് വെച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ റൂട്ട്മാര്‍ച്ച് നടത്തുമെന്ന് പോലീസ് അറിയിച്ചു.
















