
കൊയിലാണ്ടി: മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പ്രചരണ രംഗത്ത് സജീവമായി. യുഡിഎഫ് സ്ഥാനാര്‍ഥി കെ.പ്രവീണ്‍കുമാറിന് കെട്ടിവെക്കാനുള്ള തുക ഡിസിസി മുന്‍
അധ്യക്ഷന്‍ പരേതനായ യു.രാജീവന്റെ കുടുംബം നല്കി. രാജീവന്റെ ഭാര്യ എന്‍.ഇന്ദിരയില്‍ നിന്ന് പ്രവീണ്‍കുമാര്‍ തുക ഏറ്റുവാങ്ങി. മഠത്തില്‍ നാണു, രാജേഷ്
കീഴരിയൂര്‍, വി.പി. ഭാസ്കരന്, പി.കെ.അരവിന്ദന്, പി.ടി. ഉമേന്ദ്രന്‍, നടേരി ഭാസ്കരന്, അരുണ്‍ മണമല്‍, രജീഷ് വെങ്ങത്ത് കണ്ടി, എന്‍. ദാസന്, പുളിക്കൂല്‍ രാജന്, സുനില്‍കുമാര്‍ വിയ്യൂര്‍, റഷീദ് പുളയഞ്ചേരി, വി.കെ.ശൈലജ, സരിത തെങ്ങില്‍
തുടങ്ങിയവര്‍ പങ്കെടുത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ദാസന് പയ്യോളിയില്‍ പ്രചരണം നടത്തി. രാവിലെ ചെറിയ പെരുന്നാള്‍ ഈദ്ഗാഹിനെത്തിയ ദാസന് വിശ്വാസി സമൂഹത്തെ കണ്ട് ഈദ് ആശംസകള്‍ നേര്‍ന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍കൃഷ്ണന്‍ കാവുംവട്ടം, പൊയില്‍ക്കാവ് മേഖലകളില്‍ പര്യടനം നടത്തി. പൊയില്‍ക്കാവ് ഉല്‍സവ നഗരിയിലുമെത്തി വോട്ടഭ്യര്‍ഥിച്ചു.
















