
കൊച്ചി: രാസലഹരിയുമായി കോതമംഗലത്ത് യുവാവിനെയും യുവതിയെയും പിടികൂടി. ഇടുക്കി പീരുമേട് ഏലപ്പാറ ഒറ്റപ്ലായ്ക്കല്‍ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍
പൂത്തോളില്‍ അനന്തുപ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 37.229 ഗ്രാം എംഡിഎംഎ. കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു.
കോതമംഗലത്തെ ലോഡ്ജില്‍ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. കോതമംഗലത്തെയും പരിസരത്തെയും വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാസലഹരി വില്‍പ്പന നടത്തിവന്നിരുന്ന പ്രതികള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവില്‍നിന്ന് ബസില്‍ എംഡിഎംഎയുമായി പെരുമ്പാവൂര്‍ എത്തിയ റിസാന
അനന്തുവിന്റെ ബൈക്കില്‍ കോതമംഗലത്തേക്ക് തിരിച്ചു.
കോഴിപ്പിള്ളിയിലെ ലോഡ്ജില്‍നിന്നാണ് മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണല്‍ കോളജില്‍ പഠനത്തിന് എത്തിയതാണ്. അടുത്തിടെ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന വില്‍പ്പനയിലേക്ക് തിരിയുകയായിരുന്നു. ഉദ്ദേശം രണ്ടുലക്ഷത്തിലധികം രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.
















