
കൊയിലാണ്ടി: എച്ച് ആന്റ് എം എന്റര്ടെയിന്മെന്റ്സ് ബാനറില്‍ മുഷ്താഖ് കൂനത്തില്‍ നിര്‍മിച്ച് പ്രശാന്ത് ചില്ല രചനയും സംവിധാനവും നിര്‍വഹിച്ച ‘അഭിരാമിയുടെ പ്രണയങ്ങള്‍ ‘
എന്ന ആന്തോളജി മൂവി വയനാട്, കോഴിക്കോട്, കൊയിലാണ്ടി ഭാഗങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി.
വിവാഹിതയായ അഭിരാമിയുടെ പത്ത് വര്‍ഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
അഭിരാമിയായി സംഗീത ബൈജു മുഖ്യവേഷം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍, മല്ലിക സുകുമാരന്‍, ജിയോ ബേബി, വിനു മോഹന്‍, ഷഹീന് സിദ്ധിക്ക്, സന്തോഷ് കീഴാറ്റൂര്‍, ദേവരാജ് ദേവ്, സി ടി കബീര്‍, പ്രദീപ് ബാലന്, ആസാദ് കണ്ണാടിക്കല്‍, റോഷന് അലി, ഉണ്ണി പ്ലാവിലായ, കബനി, പ്രബിജ ബൈജു, ലക്ഷ്മി ബാലമുരളി, ഉത്തര അനീഷ്, പാര്‍വ്വണ ഉണ്ണികൃഷ്ണന്
എന്നിവര്‍ കഥാപാത്രങ്ങളാണ്. കൊയിലാണ്ടിയിലെ ചലച്ചിത്ര സംഘടനയായ ക്യുഎഫ്എഫ്കെയിലെ കലാകാരന്മാരും ഈ ചിത്രത്തിന്റെ ഭാഗമാണ്.
എംപിയും നടനുമായ സുരേഷ് ഗോപിയുടെ സഹോദരന് സുനില്‍ ഗോപിയുടെ മകന് ഭരത് സുനിലിന്റെ അരങ്ങേറ്റ ചിത്രവും കന്നഡ ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ രഞ്ജു ലാലിന്റെ ആദ്യ മലയാള ചിത്രവുമാണ് അഭിരാമിയുടെ പ്രണയങ്ങള്‍. കൈതപ്രത്തിന്റെ
വരികള്‍ക്ക് സായി ബാലന് സംഗീതം നല്കുന്നു. ആലാപനം കീര്‍ത്തന ശബരീഷ്.
ക്യാമറ ചന്തു മേപ്പയ്യൂര്‍, എഡിറ്റര്‍ രതിന് രാധാകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രെജില്‍ കെയ്സി, അസോസിയേറ്റ് ഡയറക്ടര്‍ ലെനിന് ഗോപിനാഥ്, ഷമില്‍ രാജ്, ജനു നന്തി ബസാര്‍, കോസ്റ്റിയൂം സുകേഷ് താനൂര്‍, മേക്കപ്പ് ചാരുത് ചന്ദ്രന്, ആര്‍ട്ട് ബിജു സീനിയ, സ്റ്റില്‍ കിഷോര്‍ മാധവന്, പോസ്റ്റര്‍ ഡിസൈന്‍ ദിനേഷ് യൂ എം, പ്രൊഡക്ഷന്‍ കണ്ട്രോളര് ഗിരീഷ് അത്തോളി, പ്രൊഡക്ഷന്‍ മാനേജര്‍ ഉണ്ണി പ്ലാവിലായ, പിആര്‍ഒ ഹരി ക്ലാപ്സ്.
















