
അഴിയൂര്‍: വടകര നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ: കെ.ദിലീപിന്റെ ഒഞ്ചിയം മണ്ഡലം പ്രചരണം അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു.
ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ ബിജെപി അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാര്‍ തയ്യില്‍ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പഞ്ചായത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകരെയും പ്രമുഖ വ്യക്തികളെയും നേരില്‍ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്യ്തു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീകല.വി.എന്‍, മഹിജ തോട്ടത്തില്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിജയ ബാബു,
കെ.പി ജയകുമാര്‍, ജില്ലാ സെക്രട്ടറിമാരായ രഗിലേഷ് അഴിയൂര്‍, പി.കെ പ്രീത, മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍.വി.വി, പഞ്ചായത്ത് ജനറല്‍ സെക്രട്ടി കെ.പി.രതീഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.വിനീഷ്, മണ്ഡലം പ്രസിഡന്റ് അക്ഷയ് കൃഷ്ണ, തോട്ടത്തില്‍ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഒഞ്ചിയം, ഏറാമല പഞ്ചായത്തില്‍ പര്യടനം നടത്തി.
















